Thursday 2 September 2010

കത്തുന്ന പുരകള്‍


വീടയാല്‍ മോടി വേണം
മോടിക്ക് മുറ്റം വേണം
മുറ്റത്ത്‌ പൂന്തോട്ടം വേണം
താമര കുളം വേണം
പുറകില്‍ നിന്തല്‍ കുളം വേണം
മൂത്തവള്‍ മൂകുമ്പോഴേക്കും
മുകളിലൊരു മണിയറ വേണം.
മണിയറ പണിയ്യാന്‍
മൂത്താശാരി വേണം
പറഞ്ഞു തിര്‍ന്ന്നില്ല .
ഇതാ മുന്പില്‍
വാടക വാങ്ങിക്കാന്‍
വിട്ടുടമ .
അയാളുടേ കത്തുന്ന
കണ്ണുകളില്‍
എന്റേ വീട്
കത്തി ചാബലായി .
...................................................
ഫിറോസ്‌ തിരുവത്ര

Saturday 12 June 2010

റസിയ ,നിലോഫെര്‍

റസിയ
ഇപ്പോഴും
നീയെനിക്ക് ഒരു കവിതയയിട്ടില്ല .
പക്ഷെ
പണ്ടേ ഒരു തലവാചകംആയിട്ടുണ്ട്.
.........................................................
നിലോഫെര്‍

നീയൊരു പെണ്‍കുട്ടി ആയതു കൊണ്ടാണ്
ഞാന്‍ നീനെയ്‌ സ്നേഹിച്ചത്.
നിയൊരു പെന്കുട്ടിയാതുകൊണ്ടാവനം
ഒടുവില്‍ നീ യെനേ പറ്റിച്ചതും.
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

Sunday 14 February 2010

ആറുവരി കവിത

സുമംഗലി ടീച്ചറുടെ ഇരുവശത്തേക്കും
ചീകി ഒതുക്കിയ നെറുകയില്‍
കുങ്കുമം നീട്ടി വരച്ച പോലെ,
നീളത്തില്‍ ചെമ്മണ്ണ്‍ വരച്ച
പാതക്കിരുവശമാനെന്റെ നാട്!
തെക്ക് വടക്ക് വിചാരമില്ലാത്ത
ഒരൊറ്റ വികാരമായിരുന്നു ഗ്രാമം.
ഒരാപത്തു മണത്താല്‍,
ഒരപശബ്ധം കേട്ടാല്‍,
ഒന്നുറെക്കെ വിളിച്ചാല്‍ ഗ്രാമം
മുഴുവന്‍ വീട്ടില്‍ ഇരമ്പിഎത്തും...

കല്യാണത്തിനും
കണ്ണോക്കിനും
കുടിയിരുപ്പിനും
പന്തലിട്ടു വെച്ച് വിളമ്പി
പാത്രവും കഴുകി വെച്ചേ ഗ്രാമം തിരിച്ചു പോകൂ.

വൈകുന്നേരത്തെ കട്ടന്‍ ചായക്ക്
മാധവി ചേച്ചി കൊണ്ട് വരുന്ന
അയ്യപ്പ വിളക്കും പേറും പോരുകളും
ചൂടോടെ ഉണ്ടാവും.
ഹസ്സനിക്കയുടെ മോന്തിക്ക്‌ മുറുക്കി ചുവന്ന ബീഡി മണക്കുന്ന ചുമയിലറിയാം നാട്ടു വിശേഷങ്ങള്‍!

നാട്ടിലെ ഏഷണികള്‍ പകരം തന്ന്‍
വീട്ടിലെ പ്ലാവില മുഴുവന്‍ പറിച്ചെടുക്കും,
പക്ഷെ ഇപ്പോഴാരും വരാറില്ല.
ആറുവരി സര്‍വെയില്‍
മാധവിയെച്ചിയുടെ ഇടവഴികളും
ഹസ്സനിക്കയുടെ പ്ലാവും അളവ് ട്ടേപ്പിലേക്ക് വികസിച്ചു!

പിറ്റേന്ന് നേരം വെളുത്തപ്പോള്‍
നാട് നിറയെ പാലങ്ങള്‍, ഫ്ലൈ ഓവറുകള്‍!
അണ്ടര്‍ പാസ്സും ടോള്‍സ്റ്റേഷനും
ഞങ്ങള്‍ അറിയാതെ ഞങ്ങള്‍ക്ക് ചുറ്റും ഒരു (ജാര) നഗരം വളര്‍ന്നു...

വേലി കെട്ടി സുരക്ഷിതമായ റോഡ്‌ മുറിച്ചു കടന്നു ഒരു പട്ടിയും പിന്നെ വന്നില്ല.
കല്യാണവും
കണ്ണോക്കും
കുടിയിരുപ്പും ഞങ്ങള്‍ ഒറ്റക്കനുഭവിച്ചു...

ഹസ്സനിക്കയെ പിന്നെ കണ്ടത് മീസാന്‍ കല്ലിലാണ്...
അയാള്‍ക്കും പ്രായപൂര്‍ത്തിയായ ആടുകള്‍ക്കും
പിന്നെ എന്ത് പറ്റിയാതാന്നെന്ന്റിയില്ല...

പാവം മാധാവിയെട്ടത്തിയുടെ ഊടുവഴികള്‍
ഇപ്പോള്‍ ഫ്ലൈ ഓവറുകള്‍ ആണ്..
എന്തറിയാനും അറിയിക്കാനുമിപ്പോള്‍ ടോള്‍ കൊടുക്കണം!
തെക്ക് വടക്ക് അതിവേഗ പാതയില്‍
രാത്രിയോ പകലോ ഉണ്ടായിരുന്നില്ല.
നാട്ടിലെ പള്ളിയും പള്ളിക്കൂടങ്ങളും
പട്ടി പെട്ട ഭലവും
കുളവും കടവുമടക്കമിപ്പോള്‍
ആറു വരി പാതയിലേക്ക് കഴുത് നീട്ടി കിടപ്പാണ്.
നാട്ടില്‍ ബാക്കി വന്ന ചില നന്മകളുമിപ്പോള്‍ അണ്ടര്‍ പാസിനായി കാത്തു കിടപ്പാണ്.

സമരത്തില്‍ തോറ്റു പോയ നാട്ടുകാരോട്
യുദ്ധത്തില്‍ തോല്പ്പിക്കപെട്ട രാജ്യത്തെ പോലെയാണ്
നിങ്ങളുടെ സ്വന്തം ഭരണകൂടങ്ങള്‍ പോലും പരിഗണിക്കുക.
അതുകൊണ്ടായിരിക്കണം
വെള്ളവും വെളിച്ചവും
പണിയും പണിശാലയുമൊന്നും
വന്നില്ലെങ്കിലും
ഇത്രയ്ക്കു വേഗതയില്‍
ഒരാറുവരി പാത നിങ്ങള്‍ക്കിടയിലേക്ക് വരുന്നത്.

രചന, ഫിറോസ്‌ തിരുവത്ര.

Friday 5 February 2010

മലക്കുല്‍ മൌത്ത് *

മലക്കുല്‍ മൌത്ത് *
പലവട്ടം
വീട്ടില്‍ വന്നതാണ്‌ .
വെല്ലിമ്മ പലതും
പറഞ്ഞു മടക്കിയതാണ് .
ചിലപ്പോള്‍ ഞങ്ങളുടേ തിരക്കുകള്‍ കണ്ടു
പിന്നേ വരമെന്നുപരയും
വിട്ടില്‍ ചോദിച്ചു വരുന്നവരെ
വെറും കൈ യില്‍ തിരിച്ചു അയകരുത്
എന്ന് പഠിപ്പിച്ച വെല്ലിപ്പ
ഒടുവില്‍ ഒരു നാള്‍
ഞങ്ങള്‍ക്ക് മാതൃകയാവാന്‍
കൂടെ പോയി .

*മരണവുമായി വരുന്ന ദൈവിക ദാസന്‍

ഫിറോസ്‌ തിരുവത്ര

Wednesday 27 January 2010

ചാനലമ്മ


ഇന്നല രാത്രി കിട്ടിയ സം എം സിലാണ്

പിഡിപിക്കപെട്ട പെണ്‍കുട്ടി തന്റേ മകളും

പിഡിപിക്കപെട്ട പെണ്‍കുട്ടി യുടേ അമ്മ

താന്‍ തന്നെയുമെന്നരിഞ്ഞത് .

പുലര്‍ച്ച നേത്രാവതി എക്സ്പ്രസ്സ്‌ പാളം വിട്ടോഴിഞ്ഞപോഴാണ്

മാധ്യമങ്ങളില്‍ പിഡിപ്പിക്കപെടുന്ന കുട്ടി യുടേ

അമ്മയെ ഞങ്ങള്‍ നാട്ടുകാരറിഞ്ഞത്

അതിവേഗതയില്‍ വന്ന ഒരബുലന്‍സ്

ശരിരം മുഴുവന്‍ പെറുക്കിയെടുത്ത്

വണ്ടിയിലെടുതിട്ടു പോയി.

ചാനല്‍ സ്റ്റുഡിയോയില്‍

പൊതു ദര്‍ശനത്തിന്നു വെചചു .

ഇനി പോസ്റ്റ്‌ മോര്ട്ടവും ശേഷക്രിയകളും

വൈകുനേരത്തേ ഒരു മണികൂര്‍

ചര്‍ച്ചയില്‍

മറകാതെ കാണുക

...............................................................................

ഫിറോസ്‌ തിരുവത്ര

.05.02.2010

Tuesday 6 October 2009

വിധി

വിധി
ഒടുവിലാണ് വിധി പറഞ്ഞത്
എല്ലാം എന്റേ വിധി ആയിരുന്നു എന്ന്
............................................

Thursday 25 June 2009

അടുക്കള

അടുക്കള
എത്ര ആധുനികമാണെങ്കിലും


വീടായാല്‍കല്ലടുപ്പ് വേണമെന്നുമ്മ.


കല്ലടുപ്പിന്‍റെ കാലപ്പഴമ


സ്ഥലപരിമിതികള്‍ഒന്നുമവര്‍ക്കറിയണ്ട.


പെരുമകള്‍ഏറെ പറഞ്ഞ് കൊണ്ടിരിക്കും.


കല്ലടുപ്പില്ലെങ്കില്‍വീട്ടില്‍ കാല്‍ക്കുത്തില്ലെന്നുമ്മ.


ഒടുവില്‍മൂന്ന് കല്ലില്‍ ഒരടുപ്പ്.


ഒരിക്കല്‍വീട്ടിലെ


ഒരുകല്ല്


ചെരിഞ്ഞപ്പോഴാണ്സകലതും വെന്ത്പോയത്.


അടുപ്പില്‍ തീയണഞ്ഞത്.


അന്നം മുട്ടിയത്.


എല്ലാകല്ലിനുംഅടുപ്പാവാന്‍ കഴിയില്ല.


പുകയുണ്ടാക്കാനും.


തോളോട് തോള്‍ഒരു മനമായ്ചേര്‍ന്ന്


നില്‍ക്കുബോഴാണ്അടുപ്പുകളുണ്ടാവുന്നത്


ഉമ്മയുടെ പിടിവാശികള്‍ .


അടുപ്പുകല്ലുകള്‍ പോല്‍ ദര്‍ശന സുഭാഗമാണ് .

http://delhi-poets.blogspot.com/