ഇന്നല രാത്രി കിട്ടിയ സം എം സിലാണ്
പിഡിപിക്കപെട്ട പെണ്‍കുട്ടി തന്റേ മകളും
പിഡിപിക്കപെട്ട പെണ്‍കുട്ടി യുടേ അമ്മ
താന്‍ തന്നെയുമെന്നരിഞ്ഞത് .
പുലര്‍ച്ച നേത്രാവതി എക്സ്പ്രസ്സ് പാളം വിട്ടോഴിഞ്ഞപോഴാണ്
മാധ്യമങ്ങളില്‍ പിഡിപ്പിക്കപെടുന്ന കുട്ടി യുടേ
അമ്മയെ ഞങ്ങള്‍ നാട്ടുകാരറിഞ്ഞത്
അതിവേഗതയില്‍ വന്ന ഒരബുലന്‍സ്
ശരിരം മുഴുവന്‍ പെറുക്കിയെടുത്ത്
വണ്ടിയിലെടുതിട്ടു പോയി.
ചാനല്‍ സ്റ്റുഡിയോയില്‍
പൊതു ദര്‍ശനത്തിന്നു വെചചു .
ഇനി പോസ്റ്റ് മോര്ട്ടവും ശേഷക്രിയകളും
വൈകുനേരത്തേ ഒരു മണികൂര്‍
ചര്‍ച്ചയില്‍
മറകാതെ കാണുക
...............................................................................
ഫിറോസ് തിരുവത്ര
.05.02.2010